Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ban Lifted

47 വർഷത്തെ വിലക്കു നീക്കി; ലക്ഷദ്വീപിൽ മദ്യം വിൽക്കാം

ന്യൂ​ഡ​ൽ​ഹി: ല​ക്ഷ​ദ്വീ​പി​ൽ മ​ദ്യം വി​ൽ​ക്കു​ന്ന​ത് വി​ല​ക്കു​ന്ന 1979ലെ ​ല​ക്ഷ​ദ്വീ​പ് നി​രോ​ധ​ന നി​യ​ന്ത്ര​ണ നി​യ​മം കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചു. ല​ക്ഷ​ദ്വീ​പി​നെ ടൂ​റി​സം ഹ​ബ്ബാ​ക്കി മാ​റ്റു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണി​ത്.

ല​ക്ഷ​ദ്വീ​പി​ലെ മ​ദ്യ​വി​ല്പ​ന​യി​ൽ പു​തി​യ ച​ട്ട​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന ’ല​ക്ഷ​ദ്വീ​പ് എ​ക്സൈ​സ് റെ​ഗു​ലേ​ഷ​ൻ 2026’ ക​ഴി​ഞ്ഞ ദി​വ​സം ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ വി​ജ്ഞാ​പ​നം ചെ​യ്തു.

പു​തി​യ നി​യ​മ​മ​നു​സ​രി​ച്ച് മ​ദ്യ​ത്തി​ന്‍റെ ഉ​ത്പാ​ദ​ന​വും ഇ​റ​ക്കു​മ​തി​യും ക​യ​റ്റു​മ​തി​യും വി​ല്പ​ന​യും ഉ​പ​ഭോ​ഗ​വും ഒ​രു ലൈ​സ​ൻ​സിം​ഗ് സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് ന​ട​പ്പി​ലാ​ക്കു​ക. സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കോ​ർ​പ​റേ​ഷ​നു​ക​ളും ഏ​ജ​ൻ​സി​ക​ളും മ​ദ്യ​ത്തി​ന്‍റെ റീ​ട്ടെ​യ്ൽ വി​ൽ​പ​ന​യ്ക്കാ​യു​ള്ള ലൈ​സ​ൻ​സു​ക​ൾ ക​ര​സ്ഥ​മാ​ക്കാ​ൻ അ​ർ​ഹ​രാ​ണ്.

അ​നി​യ​ന്ത്ര​മാ​യ മ​ദ്യ വ്യാ​പാ​രം തു​റ​ന്നി​ടാ​തെ പു​തി​യ നി​യ​മം ക​ർ​ശ​ന​മാ​യ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം നി​ല​നി​ർ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. മ​ദ്യം ല​ഭ്യ​മാ​യ മാ​ല​ദ്വീ​പ് പോ​ലെ​യു​ള്ള ബീ​ച്ച് ടൂ​റി​സം പ്ര​ദേ​ശ​ങ്ങ​ളു​ടെ ത​ല​ത്തി​ലേ​ക്ക് ല​ക്ഷ​ദ്വീ​പി​നെ​യും ഉ​യ​ർ​ത്താ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

എ​ന്നാ​ൽ മ​ദ്യ​ത്തി​ന്‍റെ എ​ളു​പ്പ​ത്തി​ലു​ള്ള ല​ഭ്യ​ത മു​സ്‌ലിം ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​മാ​യ ല​ക്ഷ​ദ്വീ​പി​ലെ യു​വാ​ക്ക​ളെ മ​ദ്യാ​സ​ക്തി​യി​ലേ​ക്കു ത​ള്ളി വി​ടു​മെ​ന്നും ദ്വീ​പ് നി​വാ​സി​ക​ൾ ഇ​തു​വ​രെ പി​ന്തു​ട​ർ​ന്നു​വ​ന്നി​രു​ന്ന സം​സ്കാ​ര​ത്തി​നും ജീ​വി​ത​രീ​തി​ക്കും മാ​റ്റം​വ​രു​മെ​ന്നും വി​മ​ർ​ശി​ക്കു​ന്ന​വ​രു​ണ്ട്.

Latest News

Corehub Up